ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് വേദാന്തയെ പുറത്താക്കണമെന്നാണ് ആവശ്യം
ലണ്ടന്: തൂത്തുക്കുടി വെടിവെയ്പ്പിനെ തുടര്ന്ന് ലണ്ടനിലും വേദാന്തയ്ക്കെതിരെ പ്രതിഷേധം പുകയുന്നു. ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചില് നിന്ന് വേദാന്തയെ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തൂത്തുക്കുടിയിലെ വേദാന്തയുടെ ഉടമസ്ഥതയിലുളള സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റ് പൂട്ടണമെന്ന ആവശ്യമുന്നയിച്ച് നടന്ന പോലീസ് വെടിവെയ്പ്പില് 13 പേരാണ് മരിച്ചത്.
യു.കെയിലെ പ്രതിപക്ഷ പാര്ട്ടിയായ ലേബര് പാര്ട്ടിയാണ് ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചില് നിന്ന് വേദാന്തയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്. വേദാന്തയുടെ ഇന്ത്യയിലെ മോശമായ പ്രവര്ത്തനം ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാന്യമായ മുന്നോട്ട് പോക്കിന് അപമാനമാണ്. അതിനാല് വേദാന്തയ്ക്കെതിരെ ലോകത്തെ ഉയര്ന്ന സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലെ ലിസ്റ്റഡ് കമ്പനിക്ക് ചേരാത്ത ബിസിനസ് പ്രവര്ത്തനത്തിലേര്പ്പെട്ടതിന് പുറത്താക്കണമെന്ന് ലേബര് പാര്ട്ടി നേതാവ് ജോണ് മക്ഡോണല് ആവശ്യപ്പെട്ടു.
