എന്നാല്‍ ജനുവരി 15ന് തങ്ങളുടെ പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തിച്ചു തുടങ്ങുമെങ്കിലും ഇപ്പോഴുള്ള വാലറ്റ് സൗകര്യം അങ്ങനെ തന്നെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും തെറ്റാണെന്ന് പേടിഎം ബ്ലോഗ് പറയുന്നു. എന്നാല്‍ പേടിഎമ്മിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പേയ്മെന്റ് ബാങ്കിന്റെ അധിക സൗകര്യങ്ങള്‍ കൂടി ലഭ്യമാവുകയും ചെയ്യും. വാലറ്റുകള്‍ പേയ്മെന്റ് ബാങ്കുമായി ബന്ധിപ്പിക്കപ്പെടുമെന്നത് വാസ്തവമാണ്. എന്നാല്‍ മൊബൈല്‍ വാലറ്റുകള്‍ അങ്ങനെ തന്നെ തുടരും. വാലറ്റുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനി പുതിയ പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്നായി മാറുമെന്ന് സാരം.
നിലവിലുള്ള ഉപഭോക്താക്കളൊന്നും പേയ്മെന്റ് ബാങ്കിലേക്ക് പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നത് പോലെ പേയ്മെന്റ് ബാങ്കില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പലിശ ലഭിക്കും. ലോഗിന്‍ ചെയ്യുന്ന രീതി അടക്കം ഇപ്പോഴുള്ള ഒന്നിനും മാറ്റം വരില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പേയ്മെന്റ് ബാങ്കിന്റെ ഭാഗമാവേണ്ടെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതിനുള്ള സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാലറ്റില്‍ അവശേഷിക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
