മുംബൈ: വാട്‌സ് ആപ്പ് ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവന രംഗത്തേക്കു കടക്കുന്നു. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സേവനം ഇന്ത്യയിലാകും ആരംഭിക്കുകയെന്നാണ് വിവരം. ഇതിന് നേതൃത്വം നല്‍കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ഉള്ളവരെ തേടി വാട്‌സ് ആപ്പ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടുണ്ട്. 

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ മുന്നിലാണ്. 100 കോടി ഉപയോക്താക്കളില്‍ 20 കോടിയും ഇന്ത്യയിലാണ്. ഇതു കണക്കിലെടുത്താണ് ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ അഭിപ്രായം തേടാനും കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.