ആഫ്രിക്കന്‍ ബ്ലാക്ക് വുഡിലാണ് ഇതിന്റെ നിര്‍മ്മാണം. വി വുഡ് എന്ന കമ്പനിയാണ് ഇങ്ങനെ മരവാച്ചുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നാണ് ഈ വാച്ചുകള്‍.

അബുദാബിയിലാണ് ഈ വേറിട്ട വാച്ചുകള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിവിധ മോഡല്‍ വാച്ചുകള്‍ ഇങ്ങനെ മരത്തടിയില്‍ നിര്‍മിക്കുന്നു. വാല്‍നട്ട്, ഇന്ത്യന്‍ റോസ് വുഡ്, കനേഡിയന്‍ മേപ്പിള്‍, വെറവുഡ്, തുടങ്ങി വിവിധ തരം മരങ്ങളാണ് വാച്ച് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഓരോ മരത്തിനും അനുസരിച്ചാണ് വാച്ചിന്റെ നിറവും. ദൈനംദിന ഉപയോഗത്തിന് പറ്റിയതാണ് ഈ മരവാച്ചുകള്‍. 

വില്‍ക്കപ്പെടുന്ന ഓരോ വാച്ചിനും ഒരു മരം എന്ന തോതില്‍ തങ്ങള്‍ നടുമെന്നും വി വുഡ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.