ദുബായ്: ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്ക് ടിക്കറ്റ് തയ്യാറായി. ഇത്തിഹാദ് എയര്‍വേസിന്റെ ലണ്ടന്‍ - മെല്‍ബണ്‍ റൗണ്ട് ട്രിപ്പിനു ചെലവ് 80,000 ഡോളര്‍. ഏകദേശം 53.5 ലക്ഷം രൂപ. ദ റെസിഡന്റ്സ് എന്നു പേരിട്ടിരിക്കുന്ന എയര്‍ബസില്‍ കൊട്ടാര സമാനമായ സൗകര്യങ്ങളോടെയാണു യാത്ര ഒരുക്കുന്നത്.
ഇത്തിഹാദ് എയര്‍വേസിന്റെ എയര്‍ബസ് എ380 ആണ് ആഢംബര യാത്രയ്ക്ക് ഒരുക്കുന്നത്. 125 ചതുരശ്ര അടിയുള്ള മൂന്നു മുറിയുള്ള വീടാണ് ഒരു യാത്രികനു നല്‍കുക. അത്യാഢംബ രീതയില്‍ ഒരുക്കുന്ന ഇതില്‍ ലിവിങ് റൂം, അഥില്‍ 32 ഇഞ്ച് എല്‍സിടി ടിവി, ഡൈനിങ് ടേബിള്‍, ഡബിള്‍ ബെഡ്, ബാത്ത്റൂം തുടങ്ങിയവയൊക്കെയുണ്ടാകും.
ടിക്കറ്റുകള്‍ ഇന്നു മുതല്‍ ഇത്തിഹാദ് എയര്‍വേസില്‍നിന്നു ലഭിക്കും.
