കൊച്ചി: കേരളത്തിൽ നിന്നുള്ള നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരി വിൽപ്പന ആരംഭിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 424 മുതൽ 432 രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. 3.4 കോടിയോളം ഓഹരികൾ വിൽപ്പനയ്ക്ക് വയ്ക്കും. വ്യക്തിഗത നിക്ഷേപകർക്കും ഷിപ്പ്‍യാ‍ർഡ് ജീവനക്കാർക്കും 21 രൂപ കിഴിവിൽ ഓഹരികൾ ലഭിക്കും. ഓഗസ്റ്റ് മൂന്ന് വരെയാണ് ഓഹരി വിൽപ്പന. 1500 കോടിയോളം രൂപയാണ് ഓഹരി വിൽപ്പനയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.