സംപ്രേക്ഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ മലയാളിയുടെ മനസ്സില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൊഹബത്ത്. അതിമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളും, ആരെയും മയക്കുന്ന പ്രണയരംഗങ്ങളുമാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. നാടോടികഥയുടെ പിന്‍ബലത്തോടെ പുരോഗമിക്കുന്ന പരമ്പരയെ മനോഹരമാക്കുന്നതില്‍ പരമ്പരയിലെ വിഷ്വല്‍ ഇഫക്ട് രംഘങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്.

അമാനുഷിക ശക്തികളുള്ള അമന്റേയും റോഷ്‌നിയുടേയും പ്രണയമാണ് പരമ്പരയുടെ അടിസ്ഥാനമെങ്കിലും, പരമ്പര ജിന്നുമായി ബന്ധപ്പെട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നാണ്. അമന്റെ വീട്ടിലാണ് ജിന്നുകളുടെ വാസം, യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമന്റെ സഹോദരനും ഉമ്മയുമാണ് യഥാര്‍ത്ഥ ജിന്ന്. അവരുടെ കിട മത്സരത്തിനിടയില്‍ കഥയറിയാതെ പെട്ടിരിക്കുകയാണ് മറ്റുള്ളവര്‍. എന്നാല്‍ പുതിയ എപ്പിസോഡില്‍ അമന്‍ തന്റെ സഹോദരനായ കബീര്‍ ജിന്നാണ് എന്ന് മനസ്സിലാക്കുകയാണ്. എന്നാല്‍ താനറിഞ്ഞ സത്യങ്ങള്‍ കബീറിനോട് അമന്‍ ചോദിക്കുന്നില്ല. എന്നാലും കബീര്‍ സത്യങ്ങളെല്ലാം അറിയുന്നുണ്ട്.

പരമ്പരയില്‍ റോഷ്‌നി കുറച്ചുകാലമായി അമനേയും മറ്റും മറന്നിരിക്കയാണ്. എല്ലാം ജിന്നായ കബീറിന്റെ പദ്ധതിയുടെ ഭാഗമാണ്. റോഷ്‌നി എങ്ങനെയെങ്കിലും സത്യങ്ങള്‍ മനസ്സിലാക്കി എന്നു മനസ്സിലാകുന്ന മാത്രയില്‍ ജിന്ന് അവളെ വീണ്ടും തന്റെ അടിമയാക്കുന്നുണ്ട്. പുത്തന്‍ എപ്പിസോഡില്‍ തന്റെ പഴയ കുറിപ്പുകള്‍ കണ്ട് അമനെ റോഷ്‌നി മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ അമന്റെ അടുത്തേക്ക് റോഷ്‌നി എത്തുന്നതിനുമുന്നേതന്നെ കബീര്‍ റോഷ്‌നിയെ വീണ്ടും അടിമയാക്കുകയാണ്.

അടുത്ത ദിവസത്തെ ഭാഗമായി കാണിക്കുന്നത് കബീര്‍ റോഷ്‌നിയെ വിവാഹം കഴിക്കാനുള്ള ഒരുക്കം നടത്തുന്നതാണ്. അമന്റെ റോഷ്‌നിയെ കബീര്‍ സ്വന്തമാക്കിയാല്‍ എന്താണ് സംഭവിക്കുക. ഇനി വിവാഹം നടക്കുമോ. ഇല്ലായെങ്കില്‍ എന്താകും കബീറിന് വീട്ടിലുള്ള സ്ഥാനം എന്നെല്ലാമറിയാന്‍ അടുത്ത ദിവസത്തേക്ക് കാത്തിരിക്കണം.