Asianet News MalayalamAsianet News Malayalam

'സിനിമയില്‍ പാടാനൊരുങ്ങി സുമിത്ര' : കുടുംബവിളക്ക് റിവ്യു

സുമിത്ര പുതിയ വിവാഹം കഴിക്കുന്നു, അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പാട്ട് പാടി സുമിത്ര വൈറലാകുന്നു, ശേഷം സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാന്‍ അവസരം ലഭിക്കുന്നു എന്നതെല്ലാമാണ് മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് പ്രശ്‌നമുണ്ടാക്കിയ കാര്യങ്ങള്‍. 

kudumbavilakku serial review sumithra going to sing at movie vvk
Author
First Published May 28, 2023, 9:39 PM IST

സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തിന്റേയും ചുറ്റുപാടിന്റേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങളും, സ്വന്തം കാലില്‍ നില്‍ക്കാനായുള്ള ശ്രമങ്ങളുമെല്ലാമാണ് പ്രേക്ഷകര്‍ക്ക് സുമിത്രയോടും, കുടുംബവിളക്കിനോടുമുള്ള സ്‌നേഹം വളര്‍ത്തിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായാണ് സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് ബന്ധത്തില്‍ നിന്നും ഒഴിഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ അച്ഛനായ ശിവദാസന്‍ എന്നും സത്യമുള്ള സുമിത്രയുടെ പക്ഷത്തായിരുന്നു. അതുകൊണ്ടുതന്നെയാണ് ശ്രീനിലയം വീട് ശിവദാസന്‍ സുമിത്രയുടെ പേരിലേക്ക് മാറ്റിയെഴുതിക്കൊടുത്തതും മറ്റും. ശേഷം സുമിത്ര തന്റെ ഉറ്റസുഹൃത്തായിരുന്ന രോഹിത്തിനെ വിവാഹം കഴിക്കുന്നതോടെ, അത്രനാള്‍ പാവമായിരുന്ന ആദ്യ ഭര്‍ത്താവ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുകയാണ്.

സുമിത്ര പുതിയ വിവാഹം കഴിക്കുന്നു, അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പാട്ട് പാടി സുമിത്ര വൈറലാകുന്നു, ശേഷം സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാന്‍ അവസരം ലഭിക്കുന്നു എന്നതെല്ലാമാണ് മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് പ്രശ്‌നമുണ്ടാക്കിയ കാര്യങ്ങള്‍. കൂടാതെ തന്റെ പുതിയ ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നതും, അത് ഡൈവേഴ്‌സിന്റെ വക്കിലേക്ക് നീങ്ങുന്നതും മറ്റും കടുംകൈകള്‍ ചെയ്യുന്നതിലേക്ക് സിദ്ധാര്‍ത്ഥിനെ നയിക്കുന്നുണ്ട്. ലോറി അപകടത്തിലൂടെ രോഹിത്തിനേയും സുമിത്രയേയും കൊല്ലാന്‍ ശ്രമിച്ചതിന് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ജാമ്യത്തിലറക്കിയതാകട്ടെ ഉലഞ്ഞ ബന്ധത്തിലെ വേദികയുമാണ്. എന്നാല്‍ അതിന്റെ സ്‌നേഹമൊന്നും വേദികയോട് സിദ്ധാര്‍ത്ഥ് കാണിക്കുന്നില്ല. കൂടാതെ സുമിത്രയുടെ വീട്ടിലെത്തി സുമിത്രയെ സിദ്ധാര്‍ത്ഥ് ഭീഷണി പെടുത്തുന്നുമുണ്ട്. കള്ളക്കേസില്‍ കുടുക്കി എന്ന തരത്തിലാണ് സിദ്ധാര്‍ത്ഥ് സുമിത്രയോട് പെരുമാറുന്നത്.

മറ്റ് പ്രശ്‌നങ്ങള്‍ക്കിടെ മറ്റൊരു സന്തോഷം സുമിത്രയെ തേടിയെത്തുന്നുണ്ട്. രോഹിത്തിന്റെ ഇടപെടല്‍ കാരണം സുമിത്രയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരം വീണ്ടും വന്ന് ചേര്‍ന്നിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് ജയിലില്‍ ആയാലും സുമിത്ര പ്രശ്‌സ്തിയാകാനുള്ള അവസരം നഷ്ടമായല്ലോ എന്നതാിരുന്നു സുമിത്രയെ വെറുക്കുന്നവരുടെ പ്രധാന ആശ്വാസം. എന്നാല്‍ ആ ആശ്വാസത്തിന് ഭംഗം സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സംഭവമാണ് കുടുംബവിളക്കിന്റേതായ ഏറ്റവും പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. 

എല്ലാം നഷ്ടപ്പെട്ട് സിദ്ധാര്‍ഥ്: 'കുടുംബവിളക്ക്' റിവ്യൂ

സിദ്ധാര്‍ത്ഥ് ലോക്കപ്പില്‍ തന്നെയാണ്; 'കുടുംബവിളക്ക്' റിവ്യൂ

Follow Us:
Download App:
  • android
  • ios