ലജു മാത്യു ജോയ് നിർമ്മാണം

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന
വൺ പ്രിൻസസ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് രണ്ടും എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ.

മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ് എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ് സംഗീതം പകരുന്നു. എഡിറ്റിം​ഗ് ആയൂബ്ബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ചെറുപൊയ്ക, കല വേലു വാഴയൂർ, വസ്ത്രാലങ്കാരം റോസ് റെജീസ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല യെല്ലോ ടൂത്ത്സ്, സ്റ്റണ്ട് മാഫിയ ശശി, നൃത്തം അനഘ മറിയ, ഋഷി, നീരജ് സുകുമാരൻ, വിഎഫ്എക്‌സ് ജിഷ്ണു രഘു പിഷാരടി.

ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ എസ് ഷൈൻ, അസോസിയേറ്റ് ഡയറക്ടർ റിനീഷ് പവിത്രൻ, അസിസ്റ്റന്റ് ഡയറക്ടർ യതീന്ദ്രൻ, ഫെമിന നെൽസൺ, ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്, ഫിനാൻസ് കൺട്രോളർ ആന്റണി ജോയ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ മൈക്കിൾ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ ബിനു തോമസ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'യാത്ര 2' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തമ്മില്‍ തല്ലി ജ​​ഗന്‍ മോഹന്‍ റെഡ്ഡി- പവന്‍ കല്യാണ്‍ ആരാധകര്‍: വീഡിയോ

1 PRINCESS STREET – KANNU RANDUM LYRICAL SONG- JASSIE GIFT-PRINCE GEORGE- ZIMAYON