ഡപ്പാംകുത്ത് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഗാനം

രോമാഞ്ചം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം ഒരുക്കിയ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം എന്നതാണ് ആവേശത്തെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്. ഫഹദ് ആണ് നായകനെന്നും അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് നിര്‍മ്മാതാക്കള്‍ എന്നതും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകങ്ങളാണ്. യുവനിരയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

Add Asianetnews as a Preferred SourcegooglePreferred

ഡപ്പാംകുത്ത് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഗലാട്ട എന്ന ഗാനമാണ് ഇത്. വിനായക് ശശികുമാറിന്‍റെ വരികളും സുഷിൻ ശ്യാമിന്‍റെ സംഗീതവും ഒപ്പം പാൽ ഡബ്ബയും സുഷിനും ചേർന്നുള്ള ആലാപനവുമായാണ് 'ഗലാട്ട' ഇറങ്ങിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും 'ജാ‍ഡ' എന്ന ഗാനവും അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ഗലാട്ടയും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. യൂത്തിനും ഫാമിലിക്കും ആഘോഷമാക്കാൻ പറ്റിയ സിനിമയായാണ് ആവേശം തിയറ്ററുകളിൽ എത്താനൊരുങ്ങുന്നത്. കോമഡിയും ആക്ഷനും ഇമോഷൻസുമൊക്കെ സമാസമം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. 

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, ഗാനരചന വിനായക് ശശികുമാർ, കോസ്റ്റ്യൂസ് മഷർ ഹംസ, മേക്കപ്പ് ആർ ജി വയനാടൻ, കൊറിയോഗ്രഫി സാൻഡി, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻസ് ഏസ്തെറ്റിക് കുഞ്ഞമ്മ, ഓഡിയോ ലേബൽ തിങ്ക് മ്യൂസിക്. ഡിസ്ട്രിബ്യൂഷൻ എ ആൻഡ് എ റിലീസ്, പിആർഒ ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : തമിഴ് സിനിമ, പശ്ചാത്തലം കേരളം; ജി വി പ്രകാശിനൊപ്പം കോളിവുഡ് അരങ്ങേറ്റത്തിന് മമിത: 'റിബല്‍' ട്രെയ്‍ലര്‍

Galatta|Aavesham|Jithu Madhavan|Fahadh Faasil|Sushin Shyam,Paal Dabba,Vinayak| Nazriya|Anwar Rasheed