ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിൽ എത്തും.

ബോസിൽ ജോസഫ് ചിത്രം 'ജയ ജയ ജയ ജയ ഹേ'യിലെ പാട്ട് റീലീസ് ചെയ്തു. എന്താണിത് എങ്ങോട്ടിത് എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ദർശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടർന്നുള്ള ബഹളങ്ങളുമാണ് ​ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അങ്കിത് മേനോന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. 

ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ബേസിലിന്റേതായി പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിൽ എത്തും. വിപിൻ ദാസ് ആണ് സംവിധായകൻ. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ദർശന. ഈ ചിത്രത്തിൽ ദർശനയുടെ മറ്റൊരു മികച്ച കഥാപാത്രത്തെ കാണാനാകും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. 

'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Enthanithu Engottithu | Jaya Jaya Jaya Jaya Hey Song | Vaikom Vijayalakshmi | Ankit Menon

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

'നോ സ്മോക്കിം​ഗ്' പറഞ്ഞ് ലൂക്ക് ആന്റണി; 'റോഷാക്ക്' ചിത്രങ്ങളുമായി മമ്മൂട്ടി