ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമാണ് സണ്ണി.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘സണ്ണി’. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ‘നീ വരും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിട്ടുള്ളത്.

സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് ഈണം നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കളായ ഡ്രീംസ് എന്‍ ബിയോണ്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പങ്കുവെച്ചിട്ടുള്ളത്. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ 
മികച്ച പ്രതികരണങ്ങളാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമാണ് സണ്ണി. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona