ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും.

പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആരമ്പ തേനിമ്പ എന്നാരംഭിക്കുന്ന ​ഗാനത്തിന്റെ വീഡിയോ സോം​ഗ് ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ഓ​ഗസ്റ്റ് 1നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചത്. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്. 

Aaramba Thenimba Video Song | Mei Hoom Moosa | Suresh Gopi | Jibu Jacob | Sreenath

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ', വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, പി ആർ ഒ വാഴൂർ ജോസ്.

'പാപ്പനല്ല' ഇനി 'മൂസാക്ക'യുടെ വരവ്; 'മേ ഹൂം മൂസ' സെപ്റ്റംബർ അവസാനം എത്തും