നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തൃഷ, വിജയിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ.

മിഴിലെ ഏറ്റവും താരമൂല്യമുള്ള നടൻ ആണ് വിജയ്. അദ്ദേഹത്തിന്റെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓഡിയോ ലോഞ്ച് ഇല്ലെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സ്വദസിദ്ധമായ ശൈലിയിലുള്ള ദളപതിയുടെ സ്പീച്ച് കേൾക്കാൻ സാധിക്കില്ലല്ലോ എന്ന നിരാശയിൽ ആണ് ആരാധകർ. എന്നാൽ ആരാധകർ നിരാശരാകേണ്ടെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

ലിയോയുടെ സെക്കന്‍ഡ് സിങ്കിള്‍ നാളെ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം നൽകിയ 'Badass' എന്ന ​ഗാനമാണ് നാളെ ആരാധകർക്ക് മുന്നിൽ എത്തുന്നത്. എത്ര മണിക്കാകും ​ഗാനം റിലീസ് ചെയ്യുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ദളപതിയുടെ മറ്റൊരു 'ആട്ട'ത്തിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്ന മറ്റൊരു ​ഗാനം എന്നും ഇവർ പറയുന്നു. 

Scroll to load tweet…

'നാൻ റെഡി താ വരവാ', എന്ന് തുടങ്ങുന്ന ​ഗാനം ആണ് ലിയോയുടെ ആദ്യ സിം​ഗിൾ. മൂന്ന് മാസം മുൻപ് റിലീസ് ചെയ്ത ​ഗാനം ഇപ്പോഴും ട്രെന്റിങ്ങിൽ തന്നെ തുടരുകയാണ്. അനിരുദ്ധ് ആണ് ഈ ​ഗാനത്തിനും സം​ഗീതം ഒരുക്കിയത്. അനിരുദ്ധും വിജയിയും ചേർന്ന് ആലപിച്ച ​ഗാനം 138 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. വിഷ്ണു എടവൻ ആയിരുന്നു ​ഗാനത്തിന്റെ രചന. അതേസമയം, ഒക്ടോബർ 19ന് ലിയോ തിയറ്ററിൽ എത്തും. 

LEO - Naa Ready Lyric Video | Thalapathy Vijay | Lokesh Kanagaraj | Anirudh Ravichander

കഴിഞ്ഞ ദിവസം ആണ് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയെന്ന വിവരം നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടത്. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനുള്ള പാസിനായി നിരവധി പേരാണ് എത്തുന്നതെന്നും സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാലും പരിപാടി റദ്ദാക്കുക ആണെന്നും ഇവർ അറിയിച്ചിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തൃഷ, വിജയിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ. ഈ ഹിറ്റ് കോമ്പോ കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ലോകേഷ് ആണ്. 

'അടിച്ചു മോനേ ലോട്ടറി..ഒസ്കർ കിട്ടിയ സന്തോഷ'മെന്ന് ജൂഡ് ആന്റണി; അഭിനന്ദനവുമായി മമ്മൂട്ടി