സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ റോളിലെത്തുന്ന അമ്പിളിയിലെ പുതിയ ഗാനം പുറത്തി. 'ഒരു ചെറു കിളിയുടെ' എന്നു തുടങ്ങുന്ന ഗാനരംഗത്ത് നവീന്‍ നസീമാണ് അഭിനയിച്ചിരിക്കുന്നത്. നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് നവീന്‍ നസീം അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ചിത്രത്തിന്റെ ടീസറും ആദ്യഗാനവുമൊക്കെ വലിയ ശ്രദ്ധ നേടിയിരുന്നു.  ആദ്യത്തെ പാട്ട് രസം പിടിപ്പിക്കുന്ന ഒരു ഫാസ്റ്റ് നമ്പരായിരുന്നെങ്കില്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ഗാനം ഒരു മെലഡിയാണ്. ബെന്നി ഡയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പുതുമുഖം തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.