Asianet News MalayalamAsianet News Malayalam

'ഹുവാ മേം'; 'അനിമല്‍' വീഡിയോ സോംഗ് എത്തി

ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം

animal video song Hua Main ranbir kapoor rashmika mandanna nsn
Author
First Published Dec 22, 2023, 8:01 PM IST

ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹുവാ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ശുക്ല ആണ്. ജാം8 സംഗീതം പകര്‍ന്ന് പ്രീതം കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിന്‍റെ ആലാപനം രാഘവ് ചൈതന്യയും പ്രീതവും ചേര്‍ന്നാണ്.

ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്. ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുണ്ടായെങ്കിലും തുടര്‍ ദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയും വന്‍ കളക്ഷനുമാണ് ചിത്രം നേടിയത്. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യന്‍ കളക്ഷന്‍ മാത്രം 514.64 കോടി വരും. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് 314.64 കോടി. അത് ശതമാനത്തില്‍ ആക്കിയാല്‍ 157.32 ശതമാനം. ഇന്ത്യന്‍ കളക്ഷന്‍ മാത്രം പരിഗണിച്ച് ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്ന് എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ് പറയുന്നു.

അവരുടെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ആറാമത്തെ ചിത്രമാണ് അനിമല്‍. ഒഎംജി 2, പഠാന്‍, ലിയോ (ഹിന്ദി), ജവാന്‍, ഫുക്രി 3 എന്നിവയെയെല്ലാം മറികടന്നാണ് ഈ നേട്ടം. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 835.9 കോടി ആണ് അത്! ക്രിസ്‍മസ് റിലീസുകളായി ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിയും പ്രഭാസിന്‍റെ സലാറും എത്തിയതിനാല്‍ ഇനി അനിമലിന്‍റെ ഷോ കൗണ്ടും തിയറ്റര്‍ ഒക്കുപ്പന്‍സിയും കാര്യമായി കുറയും.

ALSO READ : ആടിത്തിമിര്‍ത്ത് ഹൃത്വിക്കും ദീപികയും; ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ 'ഫൈറ്റര്‍' വീഡിയോ സോംഗ്

Latest Videos
Follow Us:
Download App:
  • android
  • ios