വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

മികച്ച പ്രതികരണവുമായി തിയേറ്ററിൽ മുന്നേറുകയാണ് സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കിയ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.' നീയെ' എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മുരളീധരനാണ്. രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്.