ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത അനുരാഗം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. എദുവോ ഒണ്‍ട്ര് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന്‍ ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്‍റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്.

ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസ് തന്നെയാണ്.

ALSO READ : ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം? പ്രതികരണവുമായി ശ്യാം പുഷ്‍കരന്‍

നവാഗതനായ ജോയൽ ജോൺസ് സംഗീതവും സുരേഷ് ഗോപി ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, നൃത്ത സംവിധാനം റീഷ്ധാൻ അബ്ദുൽ റഷീദ്, അനഘ മറിയ വർഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, വി എഫ് എക്സ് എഗ് വൈറ്റ്, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്, പിആർഒ വൈശാഖ് സി വടക്കേവീട്, പിആർഒ എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

Edhuvo Ondru - Video Song | Anuragam Movie | Gautham Vasudev Menon | Shahad| Joel Johns |Hanan Shaah