കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം.

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകൾ ഖദീജ(Khatija) രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള(animated music video) ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

Read Also: 'ബുർഖ ധരിക്കുന്നത് മകളുടെ ഇഷ്ടം, അവസരം വന്നാല്‍ ഞാനും ധരിക്കും': എ ആർ റഹ്‍മാന്‍

പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖദീജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. 

'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവൾക്ക് സ്വാതന്ത്ര്യമുണ്ട്': ഖദീജയെ പിന്തുണച്ച് എ ആര്‍ റഹ്മാന്‍