Asianet News MalayalamAsianet News Malayalam

'അരികിന്‍ അരികില്‍'; മനോഹര ഗാനവുമായി സുരാജിന്‍റെ 'റോയ്'

വിനായക് ശശികുമാർ രചന നിര്‍വ്വഹിച്ച് മുന്ന പി എം സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച ഗാനം

arikin arikil song from movie roy starring suraj venjaramoodu
Author
Thiruvananthapuram, First Published Aug 14, 2021, 9:12 AM IST

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ  വീഡിയോ ഗാനം എത്തി. വിനായക് ശശികുമാർ രചന നിര്‍വ്വഹിച്ച് മുന്ന പി എം സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച 'അരികിൽ അരികിൽ ആരോ അറിയാതെ' എന്ന ഗാനമാണ് റിലീസായത്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് 'റോയ്'. റോണി ഡേവിഡ് രാജ്, ജിന്‍സ് ഭാസ്ക്കര്‍, വി കെ ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യഹിയ ഖാദര്‍,  ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

ജയേഷ് മോഹന്‍  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് വി സാജന്‍. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എം ബാവ. മേക്കപ്പ് അമല്‍ ചന്ദ്രന്‍. വസ്ത്രാലങ്കാരം രമ്യ സുരേഷ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍. പരസ്യകല ഫണല്‍ മീഡിയ. അസോസിയേറ്റ് ഡയറക്ടര്‍ എം ആര്‍. വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്. പ്രൊഡക്ഷന്‍ മാനേജര്‍ സുഹൈല്‍ വി പി എല്‍, ജാഫര്‍. പിആര്‍ഒ എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios