റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

ദുല്‍ഖര്‍ സല്‍മാനെ ടൈറ്റില്‍ കഥാപാത്രമാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത സീതാ രാമത്തിലെ പുതിയ വീഡിയോ സോംഗ് എത്തി. അറിയും തോറും എന്നാരംഭിക്കുന്നതാണ് ഗാനത്തിന്‍റെ മലയാളം വരികള്‍. വിനായക് ശശികുമാര്‍ ആണ് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധാനം. യാസിന്‍ നിസാര്‍ ആണ് പാടിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഇതേ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. 

തെലുങ്കില്‍ ദുല്‍ഖര്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് സീതാ രാമം. തെലുങ്ക് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടിയും ആദ്യ വാരം പൂര്‍ത്തിയാക്കുമ്പോള്‍ 40 കോടിയും ചിത്രം നേടിയിരുന്നു.

ALSO READ : അഡീഷണല്‍ ഷോകളുമായി കേരളമെങ്ങും 'തല്ലുമാല'; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്?

Eppudo Ninnu Video Song - Telugu | Sita Ramam | Dulquer Salmaan | Mrunal | Vishal | Hanu Raghavapudi