ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രം. 

ർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'തട്ടാശ്ശേരി കൂട്ട'ത്തിലെ ആദ്യ ​ഗാനമെത്തി. റാം ശരത് സം​ഗീതം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് സഖി എൽസയാണ്. സൂരജ് സന്തോഷ് ആണ് ഈ മനോഹര മെലഡി​ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രിയംവദ കൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം അനൂപ് പത്മനാഭൻ ആണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ, സിദ്ദിഖ്, അനീഷ് ഗോപൻ, ഉണ്ണി രാജൻ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ,സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ജിതിൻ സ്റ്റാൻസിലോവ്സ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെ പി ജോണി, ചന്ദ്രന്‍ അത്താണി, ശരത്ത് ജി നായര്‍, ബൈജു എന്‍ ആര്‍, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ്, കലാസംവിധാനം അജി കുറ്റ്യാണി. 

Penne Nee Ponne Nee | Thattassery Koottam | Dilieep | Anoop Padmanaban| Raam Sarath |Sooraj Santhosh

മേക്കപ്പ് റഷീദ് അഹമ്മദ്‌, വസ്ത്രാലങ്കാരം സഖി എൽസ, എഡിറ്റിംഗ് വി സാജന്‍, സ്റ്റില്‍സ് നന്ദു, പരസ്യകല കോളിന്‍ ലിയോഫില്‍, പ്രൊഡക്‌സന്‍ മാനേജര്‍ സാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍ എന്നവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. നവംബറിൽ ചിത്രം റിലീസ് ചെയ്യും. ഗ്രാന്‍സ് റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്.

തിയറ്ററുകളിൽ ചിരിപൂരം ഒരുക്കാൻ അവർ വരുന്നു; 'സാറ്റർഡേ നൈറ്റ്' ടിക്കറ്റ് ബുക്കിം​ഗ് തുടങ്ങി