Asianet News MalayalamAsianet News Malayalam

Bichu Thirumala: എന്നെ 'മേനവനേ' എന്ന് വിളിക്കുന്ന ജ്യേഷ്‍ഠ സഹോദരൻ; ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ

ബിച്ചു തിരുമലയുടെ ഓർമയില്‍ ബാലചന്ദ്ര മേനോൻ. 

artist balachandra menon tribute to bichu thirumala
Author
Kochi, First Published Nov 26, 2021, 10:52 AM IST

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ(Bichu Thirumala) വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍(balachandra menon). തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ്, സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്ത സിനിമയിലെയും പാട്ടിന്റെ വരികളും ആദ്യമായി പാടിയ പാട്ടിന്റെ വരികളും ബിച്ചു തിരുമലയുടേതാണെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാലചന്ദ്ര മേനോന്റെ വാക്കുകൾ

എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ് ...അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ ..( ജയവിജയ - സംഗീതം ) എന്നെ ജനകീയ സംവിധായകനാക്കിയ "അണിയാത്തവളകളിൽ ..... സംഗീതാസ്വാദകർക്കു "ഒരു മയിൽ‌പ്പീലി " സമ്മാനിച്ച  പ്രതിഭാധനൻ ......എന്റെ ആദ്യ നിർമ്മാണ സംരംഭമായ " ഒരു പൈങ്കിളിക്കഥ " യിലൂടെ  ഞാൻ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം ...... എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ "ഏപ്രിൽ 18 " ലൂടെ  "കാളിന്ദീ തീരം " തീർത്ത സർഗ്ഗധനൻ ......എന്തിന് ? രവീന്ദ്ര  സംഗീതത്തിന്  തുടക്കമിട്ട "ചിരിയോ ചിരി" യിൽ "ഏഴുസ്വരങ്ങൾ...." എന്ന അക്ഷരക്കൊട്ടാരം  തീർത്ത  കാവ്യശിൽപ്പി .....ഏറ്റവും ഒടുവിൽ എന്റെ സംഗീത സംവിധാനത്തിൽ  എനിക്ക്  ഏറ്റവും പ്രിയപ്പെട്ട "കൃഷ്ണ ഗോപാൽകൃഷ്ണ "എന്ന  ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ  ദിനങ്ങൾ ...രാവിലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന്  മനസ്സിനെ നൊമ്പരപ്പെടുത്തിയ  ഈ വാർത്ത കേട്ടപ്പോൾ  മനസ്സിലൂടെ  കടന്നുപോയ  ചില ചിതറിയ ചിന്തകൾ .... ബിച്ചു ....അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന  ഒരു മന്ത്രികനായിരുന്നു നിങ്ങൾ ....എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ  കുറ്റം പറയാനാവില്ല ....തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നില നിൽക്കും ....എന്നെ സിനിമയിൽ "മേനവനേ " എന്നു മാത്രം സംബോധന  ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന്  ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു ....

Follow Us:
Download App:
  • android
  • ios