പെരുന്നാൾ റിലീസ് ആയി തിയറ്ററുകളില്‍

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിന്‍, നിഖില വിമൽ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അയല്‍വാശി. നവാഗതനായ ഇർഷാദ് പരാരിയാണ് രചനയും സംവിധാനവും. ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. തണ്ടൻ ബാരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ വിജയ്, അഖിൽ ജെ ചാന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാർ എന്നിവരാണ്.

ചിത്രത്തിലെ ആദ്യം പുറത്തെത്തിയ ചൂയിങ്ഗം എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിതമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും അയൽ വാശി എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പിആർഓ- എ എസ് ദിനേശ്, മീഡിയ പ്രെമോഷൻ സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യൂറ, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. പെരുന്നാൾ റിലീസായി ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ALSO READ : 'പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്'; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

Thandalubaariye - Video Song| Ayalvaashi | Soubin Shahir | Jakes Bejoy | Irshad Parari | Ashiq Usman