വിജയിന്‍റെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിഗ്മയിലെ 'അയ്യയ്യോ അമ്മാടി' എന്ന ഗാനം പുറത്തിറങ്ങി

വിജയിന്‍റെ മകന്‍ ജേസണ്‍ സഞ്ജയിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയിലെ ഗാനം പുറത്തെത്തി. അയ്യയ്യോ അമ്മാടി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തമന്‍ എസിനൊപ്പം യുവന്‍ ശങ്കര്‍ രാജ, സഞ്ജന ദിവാകര്‍ കല്‍മഞ്ജെ എന്നിവരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് തീയതി ജൂലൈ 31 ആയിരുന്നു. എന്നാല്‍ ഈ തീയതിയില്‍ നിന്ന് ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. വിജയ് ചിത്രം ജനനായകനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയുമാണ് സി​ഗ്മയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം കൃഷ്ണന്‍ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി, മേക്കപ്പ് പി എസ് കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്‍ ഹരിഹരസുതന്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല്‍ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ് ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കടരാമന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് അറ്റ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യന്‍ നാരായണന്‍, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ എം തമിഴ് കുമരന്‍, നിര്‍മ്മാണം സുബാസ്കരന്‍.

Ayyayo Ammaadi - Lyrical | Sigma | Sundeep | Faria | Yuvan | Thaman S | Jason Sanjay