Asianet News MalayalamAsianet News Malayalam

കളര്‍ഫുള്‍ സോംഗുമായി 'ബാഡ് ബോയ്‍സ്'; ഒമര്‍ ലുലു ചിത്രത്തിലെ ഗാനമെത്തി

കോമഡി ഫൺ എന്റർടെയ്നറാണ് ചിത്രം

bad boyz malayalam movie video song omar lulu rahman vineeth sreenivasan
Author
First Published Sep 1, 2024, 11:11 PM IST | Last Updated Sep 1, 2024, 11:11 PM IST

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ആരംഭം തുളുമ്പും എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മര്‍ഹും- നല്ലളം ബീരാന്‍റെ ഒറിജിനല്‍ ഗാനം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വിനീത് ശ്രീനിവാസന്‍, അക്ബര്‍ ഖാന്‍, ഇമ്രാന്‍ ഖാന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, വില്യം ഫ്രാന്‍സിസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 

തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

മ്യൂസിക് വില്യം ഫ്രാൻസിസ്, എഡിറ്റർ ദീലീപ് ഡെന്നീസ്, കാസ്റ്റിംഗ് വിശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാല്‍ പാൽനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, മേക്കപ്പ് ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ് അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ ടി എം റഫീഖ്, ലിറിക്സ് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഉബൈനി യൂസഫ്, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി  അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് പ്ലേ കാർട്ട്, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ഇതാ 'നരസിംഹ ഭട്ടതിരി'; 'ചിത്തിനി'യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

Latest Videos
Follow Us:
Download App:
  • android
  • ios