ഒരുകൂട്ടം പുതുമുഖങ്ങലെ പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ രാമകൃഷ്‍ണൻ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പൃഥ്വിരാജ്, മമ്മൂട്ടി എന്നിവര്‍ ചിത്രത്തില്‍ അതിഥി കഥാപാത്രങ്ങളായി എത്തും. പുതുമുഖങ്ങള്‍ക്ക് പുറമേ അഹാന കൃഷ്‍ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, നന്ദു,, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. . ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.  കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്.