Asianet News MalayalamAsianet News Malayalam

'ലാവത്ത്, കണ്‍വെട്ടത്ത്'; 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യ'ത്തിലെ ഗാനമെത്തി

 ചിത്രം ജൂലൈ 21 ന് തിയറ്ററുകളിൽ

Bhagavan Dasante Ramarajyam SONG LYRIC VIDEO Vishnu Sivasankar nsn
Author
First Published Jul 19, 2023, 8:17 AM IST

ടി ജി രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ ഗാനം പുറത്തെത്തി. വെല്‍കം ടു ബാലെ എന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗണേഷ് മലയത്തിന്റെ വരികൾക്ക് വിഷ്ണു ശിവശങ്കർ സംഗീതം നൽകി പ്രവീണ് സി പി, കിഷാൻ ശ്രീബാല, വിഷ്ണു ശിവശങ്കർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വസു (മിന്നൽ മുരളി ഫെയിം), റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജാതി, മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിർവഹിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.

എഡിറ്റിംഗ് കെ ആർ മിഥുൻ, വരികള്‍ ജിജോയ്‌ ജോർജ്ജ്, ഗണേഷ് മലയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജീവ് പിള്ളത്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രജീഷ് പത്തംകുളം, ആർട്ട് ഡയക്ടർ സജി കോടനാട്, വസ്ത്രാലങ്കാരം ഫെബിന ജബ്ബാർ, മേക്കപ്പ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ധിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, ഫൈനൽ മിക്സ് ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ് കിഷൻ ശ്രീബാല, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ഫ്രെയിം ഫാക്ടറി, ട്രെയ്‍ലര്‍ എഡിറ്റിംഗ് ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ കഥ ഡിസൈൻ, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂലൈ 21 ന് തിയറ്ററുകളിൽ എത്തും.

ALSO READ : 'പങ്കാളിയുമായി വേര്‍പിരിയുന്നു'; കാരണം വ്യക്തമാക്കി ലച്ചു

ഗാനം കേള്‍ക്കാം

Follow Us:
Download App:
  • android
  • ios