ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ച വിഷ്ണുവിന് ഷോ പകുതിയില്‍ വച്ച് നിര്‍ത്തേണ്ടി വന്നെങ്കിലും റെനീഷ ഫസ്റ്റ് റണ്ണറപ്പായാണ് ബിബി ഹൗസില്‍ നിന്നും ഇറങ്ങിയത്. 

പ്പോൾ എങ്കും ഒരു ​ഗാനമാണ് തരം​ഗം. സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ആ ​ഗാനത്തിന് ചുവടുവയ്ക്കുന്ന സാധാരണക്കാർ മുതൽ സിനിമാ താരങ്ങളെ വരെ കാണാം. പറഞ്ഞ് വരുന്നത് ജയിലർ എന്ന രജനികാന്ത് ചിത്രത്തിലെ 'കാവാലയ്യാ..' എന്ന ​ഗാനത്തെ കുറിച്ചാണ്. തമന്ന തകർത്താടിയ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് നിരവധി പേരാണ് ദിവസവും റീലുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ കാവാലയ്യാ ട്രെൻഡിനൊപ്പം ചുവടുവയ്ക്കുകയാണ് ബി​ഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികൾ ആയിരുന്ന വിഷ്ണു ജോഷിയും റെനീഷയും. 

'കാവാലയ്യ കളിക്കാൻ നോക്കി കവലയിൽ കിടന്ന് കളിക്കുന്ന Dance പോലെ ആക്കി ഞങ്ങൾ with കാപാലിക', എന്നാണ് വീഡിയോ പങ്കുവച്ച് വിഷ്ണു ജോഷി കുറിച്ചത്. ആദ്യം വളരെ നന്നായി ഡാൻസ് കളിച്ച ഇരുവരും അവസാനം ആയപ്പോഴേക്കും ഡപ്പാംകൂത്ത് രീതിയിൽ ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

View post on Instagram

അതേസമയം, രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രിവ്യു ഏറെ ശ്രദ്ധനേടിയിരുന്നു. പക്കാ മാസ് ആക്ഷൻ ചിത്രമാകും ജയിലർ എന്നാണ് പ്രിവ്യു നൽകിയ സൂചന. 

ഇനി അവർ ഒന്നിച്ച്..; എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു റെനീഷയും വിഷ്ണുവും. ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ച വിഷ്ണുവിന് ഷോ പകുതിയില്‍ വച്ച് നിര്‍ത്തേണ്ടി വന്നെങ്കിലും റെനീഷ ഫസ്റ്റ് റണ്ണറപ്പായാണ് ബിബി ഹൗസില്‍ നിന്നും ഇറങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News