നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു തെക്കന്‍ തല്ല് കേസിന്‍റെ (Oru Thekkan Thallu Case) വീഡിയോ ​ഗാനം റിലീസ് ചെയ്തു. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിമിഷയും റോഷനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ​ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. 

ജസ്റ്റിൻ വർ​ഗീസ് ഈണം നൽകിയ ​'എന്തര്' ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. ഹിമ്ന ഹിലരിയും ജസ്റ്റിൻ വർ​ഗീസും ചേർന്നാണ് ഈ മനോ​ഹര പ്രണയ​ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ​ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചയിൽ ബിജു മേനോൻ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. പത്മപ്രിയ ആണ് നായിക.

Yentharu Video Song | Oru Thekkan Thallu Case | Justin Varghese | Anvar Ali |Roshan Mathew |Nimisha

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുക.
ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹനടനായി തെരഞ്ഞെടുത്തത് ബിജുമേനോനെ ആണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാര്‍ഡ്. 

Oru Thekkan Thallu Case : വേറിട്ട വേഷപ്പകര്‍ച്ചയില്‍ ആറാടി ബിജു മേനോന്‍; 'ഒരു തെക്കന്‍ തല്ല് കേസ്' ടീസർ