സുബീര്‍ അലി ഖാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ തീം സോംഗ് അണിയറക്കാര്‍ അവതരിപ്പിച്ചു. അടിയടിയടി ബൂമറാംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അജിത്ത് പെരുമ്പാവൂര്‍ ആണ്. സുബീര്‍ അലി ഖാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുബീറിനൊപ്പം സുരേഷ് ബാബു നാരായണനും ശരണ്യ നായരും ചേര്‍ന്നാണ്.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന്‍ ആണ് സംവിധാനം. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

ALSO READ : 'ആടുതോമ'യ്ക്കു പിന്നാലെ 'ആളവന്താനും' തിയറ്ററുകളിലേക്ക്; കമല്‍ ഹാസന്‍ ചിത്രത്തിനും റീമാസ്റ്ററിംഗ്

മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ADIYADIYADI BOOMERANG - Theme Song | Boomerang Movie | Shine Tom, Samyuktha Menon | Subheer Ali Khan