ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. പിരാന്ത് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പ്രശസ്ത റാപ്പേഴ്സ് ആയ പ്രതികയും എം സി കൂപ്പറും ചേര്‍ന്നാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. 

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കൂടുതലും ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. സോഷ്യൽ മീഡിയയിലാകെ യുവ താരങ്ങളുടെ ക്യാമ്പസ് വൈബ് വൈറലാണ്. ബ്രോമാൻസിലെ 'ലോക്കൽ ജെൻ സി ആന്തം' എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. സുഹൈൽ കോയയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ പാട്ട് പുതിയ തലമുറയുടെ വൈബുമായാണ് എത്തിയത്. പതിവ് പാറ്റേൺ മാറ്റിപ്പിടിച്ചാണ് ഗോവിന്ദ് വസന്ത ഇക്കുറി എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ട്രെയിലറും ഒരു ഫൺ റൈഡ് സൂചനയാണ് നൽകിയത്.

കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യൂം - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജീവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഒ - റിൻസി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

ALSO READ : 'മഹാരാജ ഹോസ്റ്റലി'ന് തുടക്കം; ചിത്രീകരണം എറണാകുളത്ത്

Piraanth | Bromance | Arjun Ashokan, Mahima, Mathew Thomas | Govind Vasantha | ADJ | Ashiq Usman