24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കാഴ്ചകള്‍ നേടിയ വീഡിയോ എന്ന റെക്കോര്‍ഡ് നേടി ഒരു മ്യൂസിക് വീഡിയോ. കെ പോപ്പ് (കൊറിയന്‍ പോപ്പ്) ബോയ് ബാന്‍ഡ് ആയ ബിടിഎസിന്‍റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ 'ഡൈനമൈറ്റ്' ആണ് യുട്യൂബിന്‍റെ ഇതുവരെയുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ഡൈനമൈറ്റ് പ്രീമിയര്‍ ചെയ്ത് ആദ്യ 24 മണിക്കൂറില്‍ ഗാനം നേടിയത് 10 കോടിയിലേറെ കാഴ്ചകള്‍! ബ്ലാക്ക്പിങ്ക് എന്ന മറ്റൊരു പോപ്പുലര്‍ കൊറിയന്‍ പോപ്പ് ബാന്‍റിന്‍റെ റെക്കോര്‍ഡ് ആണ് ബിടിഎസ് ഡൈനമൈറ്റിലൂടെ തിരുത്തിക്കുറിച്ചത്.

പുതിയ ഗാനം പുറത്തുവിടുന്നതിനു മുന്നോടിയായി 18-ാം തീയ്യതി ബിടിഎസ് 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു. അതിനുതന്നെ കോടിക്കണക്കിന് കാഴ്ചകള്‍ ലഭിച്ചു. 21ന് പുലര്‍ച്ചെ 12നായിരുന്നു പ്രീമിയര്‍. പ്രീമിയറിന് എത്തിയ കാണികളുടെ എണ്ണത്തിലും ഡൈനമൈറ്റ് റെക്കോര്‍ഡ് ഇട്ടു. 30 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ പ്രീമിയറിനു തന്നെ കണ്ടത്. അഞ്ച് ദിവസം കൊണ്ട് 20 കോടി കടന്നിരിക്കുകയാണ് വീഡിയോയ്ക്കു ലഭിച്ച കാഴ്ചകള്‍. യുട്യൂബില്‍ 1.4 കോടി ലൈക്കുകളും 56 ലക്ഷത്തിലധികം കമന്‍റുകളും നേടിയിട്ടുണ്ട് വീഡിയോ. വീഡിയോ കാണാം..