റോഷാക്കിനു ശേഷം മിഥുന്‍ മുകുന്ദന്‍റെ സംഗീതം

ആന്റണി വർഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂവന്‍. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ചന്തക്കാരി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോഷാക്കിലൂടെ ശ്രദ്ധ നേടിയ മിഥുന്‍ മുകുന്ദന്‍ ആണ്. 

സൂപ്പർ ശരണ്യക്കു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണിത്. വരുൺ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ, മണിയൻ പിള്ള രാജു, വിനീത് വിശ്വം, സജിൻ ചെറുകയിൽ, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 'പ്രതിദിനം 10,000 വച്ച് ബാലയ്ക്ക് നല്‍കിയത് 2 ലക്ഷം'; തെളിവുമായി ഉണ്ണി മുകുന്ദന്‍

സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം സാബു മോഹൻ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ എം, അസോസിയേറ്റ് ഡയറക്ടേഴ്സ് വിഷ്ണു ദേവൻ, സനത്ത്‌ ശിവരാജ്, സംവിധാന സഹായികൾ റിസ് തോമസ്, അർജുൻ കെ കിരൺ ജോസി, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്‌സ് എബി കോടിയാട്ട്, മനു ഗ്രിഗറി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ അലക്‌സ് ഇ കുര്യൻ, സ്റ്റിൽസ് ആദർശ് സദാനന്ദൻ, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, അസോസിയേറ്റ് ക്യാമറാമാൻ ക്ലിന്റോ ആന്റണി, ഡിസൈൻസ്‌ യെല്ലോ ടൂത്ത്സ്‌, പിആർഒ വാഴൂർ ജോസ്, മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

കരിയറില്‍ ഏറെയും ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ള ആന്റണി വര്‍ഗീസിന്‍റെ വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ നല്‍കുന്ന സൂചന. സൂപ്പർ ശരണ്യയില്‍ കൈയടി നേടിയ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Chanthakkaari Video Song - Poovan | Antony Varghese | Midhun Mukundan | Vineeth Vasudevan | 2023