ഗിത്താര്‍ വായിച്ചിരിക്കുന്നതും മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നതും സുമേഷ് പരമേശ്വര്‍ ആണ്

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റിതു മന്ത്ര. നടിയും മോഡലും ഗായികയുമായ റിതു അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥി കൂടിയാണ്. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ തന്‍റെ ഇഷ്ടഗാനങ്ങള്‍ റിതു പലപ്പോഴും ആലപിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ചെരാതുകള്‍ എന്നു തുടങ്ങുന്ന ഗാനം. ഇപ്പോഴിതാ അതിന്‍റെ കവര്‍ വെര്‍ഷന്‍ പാടി പുറത്തിറക്കിയിരിക്കുകയാണ് റിതു.

ഗിത്താര്‍ വായിച്ചിരിക്കുന്നതും മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നതും സുമേഷ് പരമേശ്വര്‍ ആണ്. സംവിധാനം അന്‍ഹര്‍ ബക്കര്‍. ഛായാഗ്രഹണം ആസില്‍ ഗൗതം. എഡിറ്റിംഗ് എവി. 

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണമിട്ട് സുഷിനും സിതാര കൃഷ്‍ണകുമാറും ചേര്‍ന്ന് ആലപിച്ച ഗാനമാണ് ഇത്. 

YouTube video player