ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണി

മലയാളത്തില്‍ സമീപകാലത്ത് പ്രമേയത്തില്‍ വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു വിചിത്രം. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ അച്ചു വിജയന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.ആത്മാവിന്‍ സ്വപ്‍നങ്ങള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. 

ത്രില്ലര്‍ സിനിമകളില്‍ സാധാരണ ആവര്‍ത്തിച്ച് വരാറുള്ള ഘടകങ്ങള്‍ ഒഴിവാക്കിയ വിചിത്രത്തിന് പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ചിത്രമെന്ന അഭിപ്രായമാണ് ആദ്യ ദിനം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഷൈൻ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 

ALSO READ : കാന്താരയ്ക്കു പിന്നാലെ മലയാളത്തില്‍ നിന്ന് 'കതിവനൂര്‍ വീരന്‍'; തെയ്യം പശ്ചാത്തലമാക്കുന്ന ബിഗ് ബജറ്റ് ചിത്രം

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് അനസ് റഷാദ്, ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Chithrashalabhamay Official Video | Vichithram | Kani Kusruthi | Ketaki Narayan | Shine Tom Chacko