ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാര്‍

ദിലീഷ് പോത്തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന മഹേഷിന്‍റെ പ്രതികാരത്തിലെ ഒരു ഹിറ്റ് ഡയലോഗ് ആയിരുന്നു കമോണ്‍ഡ്രാ മഹേഷേ എന്നത്. ഇപ്പോഴിതാ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടൈറ്റിലുമായി ഒരു മലയാള ചിത്രം എത്തുകയാണ്. കമോണ്‍ഡ്രാ എലിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാര്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കര തേടണ കടലിന്ന് എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് സനില്‍ കുമാര്‍ വള്ളികുന്നം ആണ്. മിനേഷ് തമ്പാനാണ് സം​ഗീത സംവിധാനവും ആലാപനവും.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. നന്ദകുമാര്‍ ഫിലിംസിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ എന്തുകൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്ന അവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതും നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്നു. അമേരിക്ക, കേരളം, ബെംഗളൂരു എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. സനു സിദ്ദിഖ് ആണ് ഛായാഗ്രഹണം. പി ആർ ഒ- എ എസ് ദിനേശ്. 

ALSO READ : 'ഔസേപ്പിന്‍റെ ഒസ്യത്ത്' മാര്‍ച്ച് 7 ന് തിയറ്ററുകളില്‍

COMONDRA ALIEN SONG TEASER | NANDAKUMAR AP | N PADAM | MINEESH THAMBAAN | SANIL KUMAR VALLIKUNNAM |