സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരയിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'ഖുല്‍കെ ജീനേ കാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം എ ആര്‍ റഹ്മാന്‍. അരിജിത് സിംഗും ഷാഷ തിരുപ്പതിയും ചേര്‍ന്ന് പാടിയിരിക്കുന്നു. 

ALSO READ: 'സുശാന്തിന്‍റെ ആത്മാവുമായി സംസാരിച്ചു'; അവകാശവാദവുമായി 'അതീന്ദ്രീയ വിദഗ്‍ധനെ'ന്ന് പരിചയപ്പെടുത്തുന്നയാള്‍

മുകേഷ് ഛബ്ര സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സുശാന്തിന്‍റെ നായികയായിരിക്കുന്നത് സഞ്ജന സംഗിയാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപിയില്‍ ഈ മാസം 24നാണ് റിലീസ്.