Asianet News MalayalamAsianet News Malayalam

നിഗൂഢത കണ്ടെത്താനിറങ്ങിയ 'ഡോ: എം കെ നായര്‍'; 'അതിരന്‍' വീഡിയോ സോംഗ്

റൊമാന്റിക് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിവേക് ആണ്.

Ee Thazhvara Official Video Song from athiran
Author
Thiruvananthapuram, First Published Apr 21, 2019, 2:04 PM IST

ഡോ: മൂലേടത്ത് കണ്ണന്‍ നായര്‍ എന്ന എം കെ നായരായി ഫഹദ് ഫാസില്‍ എത്തുന്ന അതിരനിലെ വീഡിയോ സോംഗ് പുറത്തെത്തി. 'ഈ താഴ്‌വര' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ്. പി എസ് ജയ്ഹരിയുടേതാണ് സംഗീതം. അമൃത ജയകുമാറും ഫെജോയും ചേര്‍ന്ന് പാടിയിരിക്കുന്നു.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുള്ള ഫഹദ് ഫാസിലിന്റെ കൗതുകകരമായ കഥാപാത്രമാണ് അതിരനിലേത്. റൊമാന്റിക് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിവേക് ആണ്.

Follow Us:
Download App:
  • android
  • ios