അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്

കാമ്പുള്ള ഒരു കവിത മനോഹരമായി ചിത്രീകരിച്ച് ഒരു വീഡിയോ രൂപത്തില്‍ ആക്കിയാലോ? അരുണ്‍ യോഗനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ഫേഡിംഗ് ഷേഡ്സ് അത്തരത്തില്‍ ഒന്നാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി ജന്ററിംഗ് ഫാഷനെക്കുറിച്ചുമൊക്കെ ആകര്‍ഷകമായി പറയുന്ന വീഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിയിട്ടുണ്ട്. ഫഹ്‍മിത ഷിരിന്‍ ബി യാണ് കവിത രചിച്ചിരിക്കുന്നത്.

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിൽ പെടുന്ന ഒരു വ്യക്തിയുടെ കഥയാണ് വീഡിയോ ദൃശ്യവല്‍ക്കരിക്കുന്നത്. സമൂഹത്തിൽ അവർക്കെതിരെ ഉയരുന്ന കൂവലുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ അരുണ്‍ യോഗനാഥന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിംഗും ഒപ്പം നിര്‍മ്മാണവും. ജിയോ ബേബിയാണ് ഫേഡിംഗ് ഷേഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഒപിഎം റെക്കോര്‍ഡ്സ് ആണ് കവിതാ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സിബിയാണ് കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലൂക്ക്‌ ജോസ് ക്യാമറയും അഖിൽ മോഹൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രശാന്ത് പി മേനോൻ ശബ്ദ മിശ്രണവും ലക്ഷ്മി ദിനേശ് വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് പവിത്ര ആർ നായർ. 

ALSO READ : 300 കോടി ക്ലബ്ബില്‍ മുന്നില്‍ ആര്? തെന്നിന്ത്യന്‍ സിനിമയിലെ വിജയ നായകന്മാര്‍

FADING SHADES - Poem Video | Jeo Baby | Akshay Radhakrishnan | Arun Yoganathan