സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, അലിയ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 2012ല്‍ തീയേറ്ററുകളിലെത്തിയ ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്തുകയാണ്. 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനും താരങ്ങളുമൊക്കെ മാറിയിട്ടുണ്ട്.

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫ് ആണ് നായകന്‍. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡേ നായികയായി അരങ്ങേറുന്ന ചിത്രത്തില്‍ താര സുതരിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ഫക്കീര' എന്ന് തുടങ്ങുന്ന, ഇതിനകം പുറത്തെത്തിയ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മെയ് 10ന് തീയേറ്ററുകളിലെത്തും.