Asianet News MalayalamAsianet News Malayalam

ഇത് മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക്! പ്രൊമോഷനില്‍ പുതുമയുമായി അല്‍ഫോന്‍സ് പുത്രന്‍ ചിത്രം

ചെറിയ കാന്‍വാസില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ സാന്‍ഡി, കോവൈ സരള തുടങ്ങിയവര്‍

gift movie musical first look alphonse puthren Ilaiyaraaja romeo pictures nsn
Author
First Published Sep 11, 2023, 7:43 PM IST

​ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. അല്‍ഫോന്‍സ് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രം പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ഒന്നാണ്. ​ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സം​ഗീത സംവിധായകന്‍ ഇളയരാജ ആണെന്നും ചിത്രത്തില്‍ ഏഴ് ​ഗാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയല്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് അത്. എന്നാല്‍ ഒരു സാധാരണ ഫസ്റ്റ് ലുക്ക് അല്ലതാനും.

പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് ഫസ്റ്റ് ലുക്ക് എന്ന വിശേഷണത്തില്‍ സാധാരണ പുറത്തെത്താറെങ്കില്‍ പുതിയ അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കില്‍ ഒരു ദൃശ്യവും ഇല്ല. മറിച്ച് സം​ഗീതമാണ് ഉള്ളത്. ​ഗിഫ്റ്റ് എന്ന ചിത്രത്തിന്‍റെ മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക് ആണ് നിര്‍മ്മാതാക്കളായ റോമിയോ പിക്ചേഴ്സ് പുറത്തിറക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യുട്യൂബ് ചാനലിലൂടെയാണ് ഇത് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജ ടച്ച് അനുഭവിപ്പിക്കുന്ന മ്യൂസിക്കല്‍ നോട്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്.

ചെറിയ കാന്‍വാസില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, മഹാലക്ഷ്മി സുദര്‍ശന്‍, സമ്പത്ത് രാജ്, രാഹുല്‍, ചാര്‍ലി, റേച്ചല്‍ റബേക്ക, ക്രോഫോര്‍ഡ്, ​ഗോപാലന്‍ പാലക്കാട്, സൈക്കിള്‍ മണി തുടങ്ങിയവരാണ് ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം അവിരല്‍ ഝാ ആണ്. വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ അല്‍ഫോന്‍സ് പുത്രന്‍റെ കഴിഞ്ഞ ചിത്രം ​ഗോള്‍ഡ് പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പരിഹാസം കനത്തതിനെത്തുടര്‍ന്ന് അല്‍ഫോന്‍സ് അത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

ALSO READ : ബോക്സ് ഓഫീസിലെ സൂപ്പര്‍ ഫാസ്റ്റ്! വേഗതയില്‍ 'ജവാന്‍' പിന്നിലാക്കിയ ഏഴ് സിനിമകള്‍

Follow Us:
Download App:
  • android
  • ios