2019ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമയായ 'നൈനി'ൽ ഹാരിബ് ഹുസൈൻ ആലപിച്ച 'അകലെ..' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ലയാളി ഗാനാസ്വാദകർക്ക് ഇനി എന്നും നെഞ്ചോടു ചേർക്കാൻ ഷെബി ചൗഘട്ട് സംവിധാനം നിർവ്വഹിച്ച 'കാക്കിപ്പട' എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. 'പൂവായ് പൂവായ്..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്. മഞ്ജുവാര്യർ, നൈല ഉഷ, മിയ, പ്രിയ വാര്യർ, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുൻ രമേഷ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ വഴിയാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

2019ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമയായ 'നൈനി'ൽ ഹാരിബ് ഹുസൈൻ ആലപിച്ച 'അകലെ..' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണി ജോണിയെസ് അപ്പ, മൈസ്റ്റോറി എന്നീ സിനിമകളിലും ഹാരിബ് ഹുസൈൻ നേരത്തെ ഗാനങ്ങൾ ആലപിച്ചിരുന്നു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ കൂടിയായ ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. സംഗീത സംവിധായകൻ എന്ന നിലയിൽ ജാസി ഗിഫ്റ്റ് ഒരുക്കിയ ഈ ഗാനം മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റുമെന്ന് ഉറപ്പാണ് അത്രയ്ക്ക് ഹൃദമാണ് ഈ ഗാനത്തിന്റെ ഈണവും വരികളും.

എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Poovai Poovai - Full Video | Kaakipada | Niranj, Appani Sharath, Sujith S | Harib Hussain | Jassie G

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

'നിങ്ങളുടെ കരിയർ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്, ശ്രദ്ധവേണം': ഉണ്ണി മുകുന്ദനോട് സന്തോഷ് പണ്ഡിറ്റ്