ഫാന്‍റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രമാണ് ഹലോ മമ്മി. ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ മാസം 21 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുള്ളിമാന്‍ കണ്ണിലെ എന്നാരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സം​ഗീതം ജേക്സ് ബിജോയ്. ദീപക് നായര്‍ ആണ് ആലപിച്ചിരിക്കുന്നത്. 

ഇടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്‍റെ ചിരിപ്പിക്കുന്ന വേഷമാണ് ഹലോ മമ്മിയിലെ ബോണി. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെയും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സ്റ്റെഫി. ഹാങ്ങ് ഓവർ ഫിലിംസ്, എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. 

സണ്ണി ഹിന്ദുജ ('ആസ്പിരന്റ്സ്'ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പിആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : നവാഗത സംവിധായകന്‍റെ നായകനായി ബിജു മേനോന്‍; 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' വരുന്നു

Pulliman Kannile - Video Song | Hello Mummy | Deepak Nair | Sharaf U Dheen, Aishwarya Lekshmi