സാമന്ത – വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സംഗീതം പകര്‍ന്നു നല്‍കാനൊരുങ്ങുകയാണ് ഹിഷാം. 

ലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം(Hridayam). ചിത്രം പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞുവെങ്കിലും അതിന്റെ ഓളം ഇന്നും സിനിമാസ്വാദകരിൽ അലയടിക്കുന്നുണ്ട്. അതിന് പ്രധാനകാരണം ചിത്രത്തിലെ മനോഹരമായ ​ഗാനങ്ങളാണ്. കഥാപാത്രങ്ങളെ പോലെ തന്നെ സനിമയിലെ പാട്ടുകളും ജനം നെഞ്ചേറ്റി. ഹിഷാം അബ്ദുള്‍ വഹാബാണ്(Hesham Abdul Wahab) ഹൃദയത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയത്. ഇപ്പോഴിതാ ഹൃദയത്തിലൂടെ ലഭിച്ച കരിയർ ബ്രേക്ക് മറ്റ് ഭാഷകളിലേക്കും കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഹിഷാം. 

സാമന്ത – വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സംഗീതം പകര്‍ന്നു നല്‍കാനൊരുങ്ങുകയാണ് ഹിഷാം. എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനം അത് ഹിഷാമിലേക്ക് എത്തുകയായിരുന്നു. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമാകും.

അതേസമയം, ബോളിവുഡിലേക്ക് ഹൃദയം റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിമേക്ക് ചെയ്യും. റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി.

പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ഹൃദയം റിലീസ് ചെയ്തത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. 

ഏഴ് ഭാഷകളില്‍ എത്താന്‍ മഞ്ജു വാര്യരുടെ ആയിഷ; ചിത്രീകരണം പൂര്‍ത്തിയായി

മഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രമായ ആയിഷയുടെ (Ayisha) ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നൃത്ത സംവിധാനം പ്രഭുദേവയാണ്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

ക്ലാസ്മേറ്റ്സിലൂടെ ഏറെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.