SMMI സഭയിലെ ക്രൈസ്തവ സന്യാസിനികൾ അഭിനയിച്ച 'IT'S YOU AND ME' എന്ന റാപ്പ് ഗാനം പുറത്തിറങ്ങി. കപ്പൂച്ചിൻ പുരോഹിതനായ ഫാദർ ജോബിസ് കപുചിനാണ് ഗാനം സംവിധാനം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൊച്ചി: ക്രൈസ്തവ സന്യാസിനികൾ അഭിനയിക്കുകയും , കപ്പൂച്ചിൻ പുരോഹിതൻ സംവിധാനം ചെയ്യുകയും ചെയ്ത 'റാപ്പ്' എന്ന വിശേഷണവുമായി IT'S YOU AND ME എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറങ്ങി. ക്രൈസ്തവ സന്യാസിനികളും, ക്രൈസ്തവ പുരോഹിതരും അഭിനയിക്കുകയും,ആലപിക്കുകയും ,സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളും,കരോൾ ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അവർ അണി നിരക്കുന്ന ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്.

ചടുലമായ സംഗീതവും , വേഗത്തിൽ പറഞ്ഞു പോകുന്ന വരികളുമാണ് റാപ്പ് സംഗീതത്തിൻറെ പ്രത്യേകത. ആഫ്രോ-അമേരിക്കൻ വംശജരുടെ ഇടയിൽ വളരെ ജനപ്രിയമാണ് റാപ്പ് സംഗീതം. IT'S YOU AND ME എന്ന ഗാനത്തിൽ അണി നിരക്കുന്നത് നോർത്ത്-ഈസ്റ്റ് ഇന്ത്യയിലെ SMMI സഭയിലെ ക്രൈസ്തവ സന്യാസിനികളുടെ ഒരു സംഘമാണ്.

അതേ സമയം ഈ ഗാനത്തിനായി ക്രൈസ്തവ സന്ന്യാസിനികളെ ഏകോപിപ്പിച്ചതും ,ഗാനം പുറത്തിറക്കിയതും ഒരു കപ്പൂച്ചിൻ പുരോഹിതനാണ് എന്നൊരു പ്രത്യേക കൂടി IT'S YOU AND ME എന്ന ഗാനത്തിനുണ്ട്.ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ക്രൈസ്തവ പുരോഹിതനായ ഫാദർ ജോബിസ് കപുചിനാണ്. ക്രൈസ്തവ വിശ്വാസത്തെയും , റാപ്പ് സംഗീതത്തെയും ഇടകലർത്തി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലൻ ഷോജിയാണ്.വരികൾ വിഷ്ണു സുധൻ. ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ രാജേഷ് കുടമാളൂർ.എഡിറ്റിങ് ശ്രീജേഷ് ശ്രീധരൻ. കൊറിയോഗ്രാഫി ജിതിൻ വക്കച്ചൻ. പി. ആർ.ഓ അക്ഷയ് പ്രകാശ്. ഡിജിറ്റൽ പ്രൊമോഷൻ അഖിൽ വിഷ്ണു വി എസ്.

YouTube video player

പുഷ്പ 2 വിജയത്തിനായി റിലീസ് മാറ്റിവച്ച പടം; നേരിട്ട് വിളിച്ച് നന്ദി പറഞ്ഞ് അല്ലു അര്‍ജുന്‍

60 കോടി ബജറ്റ്, സൂപ്പര്‍ ഹിറ്റ് തമിഴ് പടം റീമേക്ക്, നടനും നടിയും 'നെപ്പോ കിഡ്സ്'; വീണ്ടും ബോക്സോഫീസ് ബോംബ് !