Asianet News MalayalamAsianet News Malayalam

'പുഴയരികത്ത് ദമ്മ്'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'ജോ ആൻഡ് ജോ'യിലെ മനോഹര ഗാനം

ആലാപനം മിലന്‍ വി എസ്

jo and jo video song Puzhayarikathu Dumm Govind Vasantha arun d jose
Author
Thiruvananthapuram, First Published Apr 13, 2022, 3:38 PM IST

നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ (Jo and Jo) എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മാത്യു തോമസ്, നസ്‍ലെന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പുഴയരികത്ത് ദമ്മ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത (Govind Vasantha). ആലാപനം മിലന്‍ വി എസ്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സാര്‍ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.  പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

ബിഗ് ബോസിലേക്ക് ആ സര്‍പ്രൈസ് എന്‍ട്രി; അമ്പരന്ന് മത്സരാര്‍ഥികള്‍

ഗെയിമുകളുടെ കാര്യത്തിലും സര്‍പ്രൈസുകളുടെ കാര്യത്തിലും മറ്റു സീസണുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകര്‍ക്കുള്ള പൊതു അഭിപ്രായം അതാണ്. മുന്‍ സീസണുകള്‍ പകുതിയോളം ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് വെറും മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാലാം സീസണിന് ഉള്ളത്. ഈ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ നടന്നു. സൂക്രട്ട് റൂമിലേക്ക് മാറ്റിയ നിമിഷയുടെ മടങ്ങിവരവ് ആയിരുന്നു അത്.

രണ്ട് ദിവസത്തോളം ബിഗ് ബോസിന്‍റെ സീക്രട്ട് റൂമില്‍ സമയം ചിലവഴിച്ച നിമിഷയെ ഇന്നത്തെ എപ്പിസോഡിന്‍രെ തുടക്കത്തില്‍ പല തവണ സ്ക്രീനില്‍ കാണിച്ചിരുന്നു. ഈ രണ്ട് ദിവസവും നിമിഷ ഷോ കണ്ടുകൊണ്ടാണ് ഇരുന്നത്. പിന്നാലെ ബിഗ് ബോസ് നിമിഷയോട് സംസാരിക്കുകയായിരുന്നു. നിമിഷയോട് സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരികെ ഹൌസിലക്ക് പോകുന്ന കാര്യം ബിഗ് ബോസ് ആരാഞ്ഞു. ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്നും തിരികെ പോകേണ്ടേ എന്നുമായിരുന്നു ബിഗ് ബോസിന്‍റെ ചോദ്യം. പോയിട്ട് തിരികെ വരുന്ന മത്സരാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പ് ബിഗ് ബോസ് നിമിഷയ്ക്കും നല്‍കി. ഈ ദിവസങ്ങളില്‍ എവിടെയായിരുന്നു എന്നത് ആരോടും പറയരുതെന്നും മനസിലാക്കിയ കാര്യങ്ങള്‍ ആരോടും പങ്കുവെക്കരുതെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നെ മത്സരാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഹൌസിലേക്ക് നിമിഷയുടെ കടന്നുവരവ്.

കണ്‍ഫെഷന്‍ റൂമിലൂടെയാണ് ബിഗ് ബോസ് ഹൌസിലേക്ക് നിമിഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ആളെ തിരിച്ചറിയാത്ത രീതിയില്‍ ഒരു കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിച്ചാണ് നിമിഷ ഹൌസിലേക്ക് തിരികെയെത്തിയത്. മുഖംമൂടി വച്ച് എത്തിയ ആളെ ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. ഒരു ടാസ്കിന്‍റെ നിയമങ്ങള്‍ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. ആ സമയം എല്ലാവരെയും ഹാളിലേക്ക് ബിഗ് ബോസ് വിളിച്ചിരുത്തിയിരുന്നു. മുഖംമൂടി മാറ്റാതെതന്നെ നിമിഷ ടാസ്ക് നിയമങ്ങള്‍ വായിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട മറ്റുള്ളവര്‍ തങ്ങളുടെ സഹമത്സരാര്‍ഥിയെ വേഗത്തില്‍ തിരിച്ചറിയുകയായിരുന്നു.

കൈയടികളോടെയാണ് മിക്ക മത്സരാര്‍തികളും നിമിഷയുടെ മടങ്ങിവരവിനെ സ്വീകരിച്ചത്. കൂട്ടത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ഏറ്റവും ആവേശം ജാസ്മിന് ആയിരുന്നു. തുള്ളിച്ചാടിക്കൊണ്ടാണ് ജാസ്മിന്‍ തങ്ങളുടെ പ്രിയസുഹൃത്തിന്‍റെ മടങ്ങിവരവിനെ സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios