Asianet News MalayalamAsianet News Malayalam

Madhuram Movie Song : പ്രണയത്തിന്റെ 'മധുരം' നിറഞ്ഞ ഈണവുമായി ഗോവിന്ദ് വസന്ത

പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. 

Joju George movie madhuram lyrical video
Author
Kochi, First Published Dec 30, 2021, 9:42 PM IST

സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് സോണി ലീവ് ലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് വിവധ മേഖലകളിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു മോഹര​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

96 എന്ന ചിത്രത്തിലൂടെ മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗോവിന്ദ് വസന്തയാണ് ഈ ​ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഷറഫുവാണ് വരികള്‍ എഴുതിയിരിക്കുന്നത്. പരിമിത നേരം എന്ന ഈ ഗാനം മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്കുള്ള ഒരു സ്നേഹോപഹാരം ആണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

 

ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ  വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്  ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ്സ് ബാദുഷ, സുരാജ്.

എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.

Follow Us:
Download App:
  • android
  • ios