Asianet News MalayalamAsianet News Malayalam

Kaaval Song | വാക്കു പാലിച്ച് സുരേഷ് ഗോപി; 'കാവലി'ല്‍ സന്തോഷ് പാടിയ ഗാനം

'കാര്‍മേഘം മൂടുന്നു' എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം രഞ്ജിന്‍ രാജ്

Kaarmekham Moodunnu Promo Song from suresh gopi starring kaaval movie
Author
Thiruvananthapuram, First Published Oct 28, 2021, 8:17 PM IST
  • Facebook
  • Twitter
  • Whatsapp

മലയാള സിനിമാ ഗാനശാഖയ്ക്ക് പുതിയൊരു ഗായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി (Suresh Gopi). അദ്ദേഹം അവതാരകനായെത്തിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ കുറച്ചുനാള്‍ മുന്‍പ് മത്സരാര്‍ഥിയായി എത്തിയതായിരുന്നു സംഗീത. ഗാലറിയിലിരുന്ന ഭര്‍ത്താവ് സന്തോഷിനെ (Santhosh) പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം ഗായകനാണെന്ന് മനസിലായി. സംഗീതത്തിലൂടെ തന്‍റെ ശാരീരിക പരിമിതികളെ മറികടക്കുന്ന സന്തോഷിന് അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന് സുരേഷ് ഗോപി വാക്കു നല്‍കുകയായിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത 'കാവലി'ല്‍ (Kaaval) സന്തോഷ് ആലപിച്ച ഗാനം സുരേഷ് ഗോപി പുറത്തിറക്കി.

'കാര്‍മേഘം മൂടുന്നു' എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം രഞ്ജിന്‍ രാജ്. വരികളിലെ വിഷാദം അനുഭവിപ്പിക്കുന്നതാണ് സന്തോഷിന്‍റെ ആലാപനം. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സൂപ്പര്‍താരങ്ങളില്‍ ആദ്യമെത്തുക സുരേഷ് ഗോപി

അതേസമയം നവംബര്‍ 25നാണ് 'കാവല്‍' തിയറ്ററുകളില്‍ എത്തുക. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Follow Us:
Download App:
  • android
  • ios