സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രം 

ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവും വലിയ ബിഗ് സ്ക്രീന്‍ വിസ്മയങ്ങള്‍ അവതരിപ്പിക്കുന്നത് തെലുങ്ക് സിനിമയാണ്. ഭാഷാഭേദമന്യെ മുഴുവന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കുമായാണ് അത്തരം ചിത്രങ്ങള്‍ അവര്‍ നിര്‍മ്മിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സമ്പ്രദായമാണ് അത്. കല്‍ക്കി 2898 എഡിയാണ് അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ്. ഈ സവിശേഷ അനുഭവം പ്രേക്ഷകര്‍ക്ക് ഒരുക്കാന്‍ ദൃശ്യങ്ങള്‍ക്കൊപ്പം സംവിധായകന് വലിയ പിന്തുണ നല്‍കിയത് സന്തോഷ് നാരായണന്‍റെ സംഗീതമായിരുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗണ്ട് ട്രാക്ക് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്‍റെ സംവിധാനം. നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. 

ALSO READ : ഗായിക റിമി ടോമിക്ക് യുഎഇ ഗോൾഡൻ വിസ

Kalki 2898 AD (Malayalam)-Original Soundtrack | Prabhas | Amitabh | Deepika|Kamal|Santhosh Narayanan